കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് തോട്ടിൽ വീണത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കാറിൽ ഉണ്ടായിരുന്നവരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ക്രെയിൻ ഉപയോഗിച്ച് കാർ കരയ്ക്ക് കയറ്റി. ഹൈദരാബാദ് സ്വദേശികളായ സംഘം മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഗൂഗിൾ മാപ്പ് ചതിച്ചു! കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു.