കനത്ത ചൂടിലും ആവേശം ചോരാതെ കോട്ടയത്തിന്റെ ഗ്രാമീണ മേഖലയുടെ സ്നേഹം സ്വീകരിച്ച് തോമസ് ചാഴികാടൻ.


കോട്ടയം: കനത്ത ചൂടിലും ആവേശം ചോരാതെ കോട്ടയത്തിന്റെ ഗ്രാമീണ മേഖലയുടെ സ്നേഹം സ്വീകരിച്ച് പര്യടനം തുടരുകയാണ് കോട്ടയം ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ്സ് എം സാരഥി തോമസ് ചാഴികാടൻ. പൊള്ളുന്ന വെയിലിനെയും ചൂടിനേയും അവഗണിച്ചു ആവേശത്തിലാണ് പര്യടന വേളയിൽ ഓരോ സ്വീകരണ സ്ഥലത്തും പ്രവർത്തകരും ജനങ്ങളും ഒഴുകിയെത്തുന്നത്. കഴിഞ്ഞ തവണ ജനങ്ങൾ നൽകിയ അവസരത്തിലൂടെ കോട്ടയത്തിനു വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.