പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കാൻ സജ്ജമാക്കിയിരിക്കുന്നത് 571 വാഹനങ്ങൾ, പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥർ.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കോട്ടയം ജില്ലയിലെ വിവിധ ബൂത്തുകളിൽ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 571 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 153 ജീപ്പുകൾ, 151 ടെംപോ ട്രാവലറുകൾ, 64 മിനി ബസുകൾ, 203 ബസുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. സെക്ടറൽ ഓഫീസർമാർക്കായി 160 വാഹനങ്ങളും സജ്ജമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 3762 പോളിങ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 160 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചു. ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്സർവർമാരുണ്ട്.