ലോക്സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണൻ മുൻപാകെയാണ് അനിൽ ആന്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക്‌സഭ തെരഞ്ഞെടുപ്പ് ഇൻചാർജുമായ കരമന ജയൻ, ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ്, ബിഡിജെഎസ് ജില്ല പ്രസിഡന്റ് ഡോ എ വി ആനന്ദരാജ്, എൻ ഡി എ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. അരുൺ പ്രകാശ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. എൻ ഡി എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരോടൊപ്പം നഗരത്തിലൂടെ പ്രകടനമായാണ് കളക്ടറേറ്റ് കവാടം വരെ പത്രിക സമർപ്പണത്തിനായി അനിൽ ആന്റണി എത്തിയത്.