ലോക്സഭാ തെരഞ്ഞെടുപ്പ്: കോട്ടയം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരിക്ക് മുന്പാകെയാണ് തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഭാര്യ ആശാ തുഷാർ, ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻലാൽ, ബിഡിജെഎസ്, ബി ജെ പി നേതാക്കളായ കെ.പത്മകുമാർ, അഡ്വ. സിനിൽ മുണ്ടപ്പിള്ളിൽ, തമ്പി മേട്ടുത്തറ, ജനറൽ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, പച്ചയിൽ സന്ദീപ്, ഷാജി ബത്തേരി, അനിരുദ്ധ് കാർത്തികേയൻ, അഡ്വ.ജയസൂര്യൻ, അഡ്വ.ശ്രീജിത്ത്, എം.പി സെൻ എന്നിവരും നൂറുകണക്കിന് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.