ജനവിധിക്കൊരുങ്ങി കോട്ടയം, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ, കോട്ടയത്ത് മോക് പോളിംഗ് അവസാന ഘട്ടത്തിൽ, പുതുവേലി ഗവ. ഹൈസ്കൂളിൽ വോട്ടിങ് യന്


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധിക്കൊരുങ്ങി കോട്ടയം. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 1198 ബൂത്തുകളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്. രാവിലെ അഞ്ചുമണി മുതൽ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ പോളിങ് നടപടികൾ തൽസമയം നിരീക്ഷിക്കുന്നുണ്ട്. 14 സ്ഥാനാർഥികളാണ് കോട്ടയം ലോക്സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്‌ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ്  സ്റ്റേഷനുകളാണുള്ളത്. ജില്ലയിൽ 81 ബൂത്തുകൾ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും. കോട്ടയം ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 3762 പോളിങ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 160 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചു. ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്സർവർമാരുണ്ട്. കോട്ടയത്ത് മോക് പോളിംഗ് അവസാന ഘട്ടത്തിലാണ്. കോട്ടയത്തെ ബൂത്ത് 26– പുതുവേലി ഗവ ഹൈസ്കൂളിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മോക് പോൾ പോലും നടത്താനായിള്ള. ഇവിടെ പുതിയ യന്ത്രം എത്തിക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.