വോട്ടെടുപ്പ് ആരംഭിച്ചു ആദ്യ മണിക്കൂർ പിന്നിടുമ്പോൾ കോട്ടയത്തും പത്തനംതിട്ടയിലും 6 ശതമാനം പോളിംഗ്, കോട്ടയത്ത് 2 ഇടത്ത് വോട്ടിങ് യന്ത്രം പണിമുടക്കി.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു ആദ്യ മണിക്കൂർ പിന്നിടുമ്പോൾ കോട്ടയം ലോക്സഭാ മണ്ഡലത്തിലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും പോളിംഗ് 6 ശതമാനത്തിൽ എത്തി. രാവിലെ തന്നെ ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കുണ്ട്. കോട്ടയത്ത് 2 ഇടത്ത് വോട്ടിങ് യന്ത്രം പണിമുടക്കി. വയലാ ഗവ .സ്കൂൾ രണ്ടാം നമ്പർ ബൂത്തിലും മാഞ്ഞൂർ എൻഎസ്എസ് സ്കൂളിലെ ബൂത്തിലുമാണ് വോട്ടിങ് യന്ത്രം പണിമുടക്കിയത്. വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം.