മദ്യ ലഹരിയിലായിരുന്ന യുവതിയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും, കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയു


കൊച്ചി: മദ്യ ലഹരിയിലായിരുന്ന യുവതിയും മുൻസുഹൃത്തും തമ്മിലുണ്ടായ വാക്കുതർക്കത്തെയും കയ്യാകളിയെയും തുടർന്ന് കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയും സംഘവും. സംഘം കഫെ ജീവനക്കാരെ ആക്രമിച്ചു പരിക്കേൽപിച്ചു. സംഭവത്തിൽ ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), വയനാട് കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ(22) എന്നിവരെ എറണാകുളം സൗത്ത് പോലീസ് പിടികൂടി. നൈറ്റ് കഫെയിൽ ഭക്ഷണം കഴിക്കാനെത്തിയ മദ്യ ലഹരിയിലായിരുന്ന ലീന മുൻ സുഹൃത്തുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് സംഘർഷം ഉണ്ടാകുകയും. ബാറ്റ്, കമ്പി വടി തുടങ്ങിയവ ഉപയോഗിച്ച് കട ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും വസ്തുവകകൾ തല്ലി തകർക്കുകയുമായിരുന്നു. കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരുക്കേറ്റു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.