'കേരള സ്റ്റോറി' എന്ന സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ ധീരമായ തീരുമാനം ഇവിടുത്തെ നെറികെട്ട രാഷ്ട്രീയ കക്ഷികൾക്കുള്ള ശക്തമായ താക്കീതാണ്: അനിൽ ആന്റണ


പത്തനംതിട്ട: 'കേരള സ്റ്റോറി' എന്ന സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ ധീരമായ തീരുമാനം ഇവിടുത്തെ നെറികെട്ട രാഷ്ട്രീയ കക്ഷികൾക്കുള്ള ശക്തമായ താക്കീതാണ് എന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി. ഈ നാട്ടിലെ ജനങ്ങൾ ഈ സിനിമ കാണണമെന്ന് ഇടതുപക്ഷമോ കോൺഗ്രസോ ആഗ്രഹിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്രത്തിൻ്റെ പേരിൽ മുറവിളി കൂട്ടുന്ന ഒരു സർക്കാറാണിതെന്ന് നമുക്കോർമ്മ വേണം എന്നും അനിൽ ആന്റണി പറഞ്ഞു. പ്രീണന രാഷ്ട്രീയത്തിൻ്റെ കപട മുഖങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്, ഓരോ മലയാളിയും തീർച്ചയായും ഈ സിനിമ കാണണമെന്നാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു.  ഈ അടുത്തിടെ പ്രാബല്യത്തിൽ വന്ന ഭാരതീയ  നിയമസംഹിതകൾ പ്രകാരം ഒരു പെൺകുട്ടിയെ കപട പ്രണയത്തിൻ്റെ മുഖംമൂടി ധരിച്ച്  വഞ്ചിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന് മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ട് എന്നും അനിൽ ആന്റണി പറഞ്ഞു.