വെള്ളാവൂർ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു.


വെള്ളാവൂർ: വെള്ളാവൂർ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. സർക്കാർ ചീഫ് ഡോ. എൻ ജയരാജ് എം.എൽ.എയുടെപ്രാദേശിക വികസന ഫണ്ടിൽനിന്നും 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. 4000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് നിർമാണം. 50 വർഷം പഴക്കം ചെന്ന കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്ത് അങ്കണത്തിൽ നടന്ന നിർമ്മാണോദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു .വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജലജ മോഹൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത പ്രേം സാഗർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ ആനന്ദവല്ലി, റോസമ്മ കോയിപ്പുറം, ടി.കെ ഷിനിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി ബേബി, ശ്രീജിത്ത് വെള്ളാവൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ മനു മോഹൻ, പഞ്ചായത്ത് സെക്രട്ടറി കെ.എം ഷീബമോൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.