ആ ഭൂമി ഇനി നളിനിക്ക് സ്വന്തം.


കോട്ടയം: നാലു സെന്റ് ഭൂമിയുടെ അവകാശിയായ സന്തോഷത്തിലാണ് മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ പാതാമ്പുഴ വലിയപറമ്പിൽ വീട്ടിൽ വി.കെ. നളിനി. സ്വന്തം പേരിൽ ഭൂമി ലഭിക്കാൻ 28 വർഷം കാത്തിരുന്നതായും സർക്കാർ തന്നെ ഭൂമിയുടെ ഉടമസ്ഥയാക്കിയെന്നും നളിനി പറയുന്നു. സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് നളിനി പട്ടയം ഏറ്റുവാങ്ങി. മകനോടൊപ്പമാണ് നളിനി പട്ടയം ഏറ്റുവാങ്ങാനെത്തിയത്.