കോട്ടയം: കോട്ടയം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ കെ എസ് ആർ ടി സി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന്‍ മരിച്ചു. കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലായിൽ നിന്നു കോട്ടയത്തേക്കു വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന സമയത്തു ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നും പാലാ-കോട്ടയം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ആളെയിറക്കിയതിനു ശേഷം പിന്നിലേക്ക് ഉരുണ്ടുവന്ന് യാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസിന്റെ പിൻ ചക്രം യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.