എരുമേലി പോലീസ് സ്റ്റേഷനിലെ ആദ്യത്തെ വനിത എസ് ഐ പടിയിറങ്ങുന്നു, സാധാരണക്കാർക്ക് ഏത് സമയവും ധൈര്യമായി അടുത്തെത്തി തങ്ങളുടെ പ്രശ്‍നങ്ങൾ പറയാൻ സാധിച്ചിരുന


എരുമേലി: എരുമേലി പോലീസ് സ്റ്റേഷനിലെ ആദ്യത്തെ വനിത എസ് ഐ പടിയിറങ്ങുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് എരുമേലി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്ന ശാന്തി കെ ബാബുവിനെ എറണാകുളത്തേക്ക് മാറ്റിയിരിക്കുന്നത്. സാധാരണക്കാർക്ക് ഏത് സമയവും ധൈര്യമായി അടുത്തെത്തി തങ്ങളുടെ പ്രശ്‍നങ്ങൾ പറയാൻ സാധിച്ചിരുന്ന ഉദ്യോഗസ്ഥയായിരുന്നു ശാന്തി. എരുമേലിയുടെ വിവിധ മേഖലകളിലുള്ള വ്യക്തിത്വങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വനിതാ എസ് ഐ തനിക്ക് മുൻപിൽ ലഭിക്കുന്ന പരാതികളിൽ വളരെ വേഗം തീർപ്പു കല്പിച്ചിരുന്നു. സാധാരണക്കാർക്കും വനിതകൾക്കും തങ്ങളുടെ പ്രശ്നങ്ങൾ ഏത് സമയത്തും മുൻപിലെത്തി പറയാൻ സാധിച്ചിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ശാന്തി കെ ബാബു.