ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ്: ജനുവരി 10 മുതൽ സ്പോട്ട് ബുക്കിങ് ഇല്ല, മകരവിളക്കിന് വെർച്വൽ ക്യൂ വഴി ബുക്കിങ് 40,000 പേർക്ക് മാത്രം, നിയന്ത്ര


ശബരിമല: ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. ഇപ്പോഴുള്ള സ്പോട്ട് ബുക്കിങ് സംവിധാനം ഈ മാസം 10 മുതൽ ലഭ്യമാകില്ല. മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ചാണ് ദേവസ്വം ബോർഡ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.  മകരവിളക്കിന് വെർച്വൽ ക്യൂ വഴി ബുക്കിങ് 40,000 പേർക്ക് മാത്രമാണ് ബുക്കിങ് അനുവദിക്കുന്നത്. ജനുവരി 14 ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50,000 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. 15 ന് മകര വിളക്ക് ദിവസം  40000 പേർക്ക് മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ. 14 15 തീയതികളിൽ അഭൂതപൂർവമായ ഭക്തജന പ്രവാഹത്തിനാകും ശബരിമല സാക്ഷ്യം വഹിക്കുക. ഈ സാഹചര്യത്തിൽ മാളികപ്പുറങ്ങളും കുട്ടികളും പരമാവധി ദർശനം ഒഴിവാക്കണമെന്ന് ബോർഡ് അറിയിച്ചു. ഈ മാസം 16 മുതൽ 20 വരെ കുടുതൽ സുഗമമായി ദർശനം നടത്താൻ സാഹചര്യം ഒരുക്കിയിട്ടുണ്ട് എന്നും ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വ ബോർഡ് അറിയിച്ചു. പോലീസിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ശബരിമല തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.