ഭാര്യയുടെ വീട്ടുമുറ്റത്ത് ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് തീ കൊളുത്തി ജീവനൊടുക്കി.


ചങ്ങനാശ്ശേരി: ഭാര്യയുടെ വീട്ടുമുറ്റത്ത് ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് തീ കൊളുത്തി ജീവനൊടുക്കി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി  പൊട്ടന്മൂഴി പുത്തൻ പുരയിൽ വീട്ടിൽ  ഹാഷിം (39)ആണ് മരിച്ചത്. പത്തനംതിട്ട വലഞ്ചുഴിയിൽ ഇന്നലെ രാത്രി 12.30 തോടെയാണ് സംഭവം ഉണ്ടായത്. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി ഭാര്യ സിനി താമസിക്കുന്ന വീട്ടിൽ എത്തിയ ഹാഷിം വീടിനു മുന്നിൽ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.