കൈകാലുകൾ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറകെ പുതിയ വേഗതയും ദൂരവും നീന്തിക്കുറിച്ച് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി അഭിനവ്.


വൈക്കം: കൈകാലുകൾ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറകെ പുതിയ വേഗതയും ദൂരവും നീന്തിക്കുറിച്ച് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി.

 

 കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് വീട്ടിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ സുജിത്ത് കുമാറിന്റെയും എസ്ബി ഐ ഉദ്യോഗസ്ഥയായ ദിവ്യയുടെയും മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയുമായ അഭിനവ് സുജിത്ത് ആണ് ഒരു മണിക്കൂർ ഇരുപത്തിരണ്ടു മിനിറ്റ് കൊണ്ട് കൈയ്യും കാലും ബന്ധിച്ചു കൊണ്ട് വേമ്പനാട്ട് കായലിന് കുറകെ നീന്തി റെക്കോർഡ് സ്ഥാപിച്ചത്. രാവിലെ 8.40 ന് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചു വരെയുള്ള 4.5 km നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് ഇടം പിടിച്ചിരിക്കുന്നത്. ഇരു കൈകാലുംകളും ബന്ധിച്ച് നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അഭിനവ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിൽ ബിജു തങ്കപ്പനാണ് അഭിനവിനു പരിശീലനം നൽകിയത്.