നവകേരള സദസിനെ വരവേൽക്കാൻ ഫ്ളാഷ് മോബുമായി വിദ്യാർഥികൾ.

കോട്ടയം: ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബ് പര്യടനത്തിനു തുടക്കം. മൂന്നു ദിവസമായി നടക്കുന്ന ഫ്ളാഷ് മോബ് ഇന്ന് അവസാനിക്കും. കിടങ്ങൂർ എൻജിനീയറിങ്ങ് കോളജിലെ 23 വിദ്യാർഥികളാണ്് ഫ്‌ളാഷ് മോബ് അവതരിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ കറുകച്ചാൽ, പൊൻകുന്നം, കൊടുങ്ങൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, തിടനാട്, ഈരാറ്റുപേട്ട, ഭരണങ്ങാനം, പാലാ എന്നിവിടങ്ങളിലാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. വെള്ളിയാഴ്ച മെഡിക്കൽ കോളജ്, അതിരമ്പുഴ, ഏറ്റുമാനൂർ, അയർക്കുന്നം, പുതുപ്പള്ളി, വാകത്താനം, തെങ്ങണ, ചങ്ങനാശേരി, കുറിച്ചി, കോട്ടയം എന്നിവടങ്ങളിൽ ഫ്‌ളഷ് മോബ് നടക്കും. ശനിയാഴ്ച കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം ടൗൺ, ഉല്ലല, ബണ്ട് റോഡ്, കുമരകം, ഇല്ലിക്കൽ എന്നിവിടങ്ങളിലും ഫ്‌ളാഷ് മോബ് നടക്കും.