കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പുഷ്പമേള കോട്ടയത്ത് ജില്ലാ കളക്ടർ ഉത്‌ഘാടനം ചെയ്തു.


കോട്ടയം: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പുഷ്പമേള കോട്ടയത്ത് ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി ഉത്‌ഘാടനം ചെയ്തു.

 

 കോട്ടയം നാഗമ്പടം മൈതാനത്തു ഡിസംബർ 21 മുതൽ 31 വരെയാണ് പുഷ്പമേള നടക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി ചെടികളും ഫലവൃക്ഷ തൈകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രദർശന സമയം. ഇരുപതിനായിരം സ്ക്വയർ ഫീറ്റിൽ ഗംഭീര  പുഷ്പോദ്യാനമാന് മൈതാനത്ത് തയ്യാറാക്കിയിരിക്കുന്നത്.