കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടത്തി.


കോട്ടയം: കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തു നടന്ന ക്രിസ്തുമസ്  ആഘോഷ പരിപാടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

 

 ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡിഷണൽ എസ്.പി വി.സുഗതന്‍ , സാജു വര്‍ഗീസ്‌ (ഡി.വൈ.എസ്.പി. സ്പെഷ്യല്‍ബ്രാഞ്ച്) സി.ജോണ്‍(ഡി.വൈ.എസ്.പി. നാര്‍ക്കോട്ടിക് സെല്‍ ),അനീഷ്‌ വി.കോര (ഡി.വൈ.എസ്.പി  ഡി.സി.ആര്‍.ബി),വിവിധ സബ് ഡിവിഷണൽ ഡിവൈഎസ്പി മാർ, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. ക്രിസ്മസ് കരോളും ക്രിസ്മസ് ഗാനാലാപനങ്ങളും ആഘോഷ പരിപാടിയുടെ മാറ്റുകൂട്ടി.