എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു.

എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. കർണ്ണാടകയിൽ നിന്നും ശബരിമല ദർശനത്തിനു എത്തിയ തീർത്ഥാടകരുടെ വാഹനമാണ് മുണ്ടക്കയം-എരുമേലി റോഡിൽ കണ്ണിമലക്ക് സമീപം മഞ്ഞളരുവിയിൽ അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. വാഹനത്തിൽ 5 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.