![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEif1zKcRydX0kHX9FN0MVSSsHHW8IQ5c7l9_cqF46iABt22JmihlbzAbCZMh5L7_124GDH8LApn7dyVJIJzYOYkFOR712h9c_UJbtk73DIzk4eeC-P9mthrhnZjp1LX3x1KAeBH1144fcPb9C_Jck_oTY9i6E0RK127aFdanWPMDxjfGftKzcLGSwySg6M/s16000/kottayam.jpg)
കോട്ടയം: 37- മത് ദേശീയ ഗെയിംസിൽ മെഡൽ നേടിയ കോട്ടയം ജില്ലയിലെ കായിക താരങ്ങളെ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആദരിക്കൽ ചടങ്ങ് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവ് തോമസ് മാഷ് മുഖ്യപ്രഭാഷണം നടത്തി. തായ്‌ക്കൊണ്ടോയിൽ സ്വർണം നേടിയ മാർഗരറ്റ് മരിയ റെജി, ബാസ്‌ക്കറ്റ് ബോളിൽ സ്വർണം നേടിയ കെ. ശ്രീലക്ഷ്മി, ബീച്ച് ഹാൻഡ് ബോളിൽ വെള്ളി നേടിയ അശ്വതി രവീന്ദ്രൻ, അർച്ചന വേണു, അഭിരാമി ശശികുമാർ, ആൻസി മോൾ വിൻസന്റ്, അരുന്ധതി പ്രദീപ് കുമാർ,
നെറ്റ് ബോളിൽ വെള്ളി മെഡൽ നേടിയ സി.കെ. ജയകൃഷ്ണൻ, പി.എസ്. അനിരുദ്ധൻ, 4 x 400 മീറ്റർ റിലേയിൽ വെങ്കലം നേടിയ എം.എസ്. അനന്ദുമോൻ, നെറ്റ് ബോളിൽ വെങ്കലം നേടിയ സോന ജിജി എന്നിവരെയാണ് ആദരിച്ചത്. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.പി. തോമസ്, ജില്ലാ സ്പോർട്സ് ഓഫീസർ ഡിമൽ സി. മാത്യു, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.ആർ. ഷാജി, കായിക പരിശീലകർ, അസോസിയേഷൻ ഭാരവാഹികൾ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു.