വർണ്ണക്കാഴ്ചകളാൽ ആഘോഷമാക്കി ചങ്ങനാശ്ശേരിയിൽ കോട്ടയം ജില്ലാതല ശിശുദിനാഘോഷ റാലി.

കോട്ടയം: ബാൻഡ് മേളത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയിൽ വേഷവിധാനങ്ങളാലും വർണ്ണക്കാഴ്ചകളാലും ആഘോഷമാക്കി ചങ്ങനാശ്ശേരിയിൽ കോട്ടയം ജില്ലാതല ശിശുദിനാഘോഷ റാലി. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ചങ്ങനാശേരി നഗരസഭയുടെയും നേതൃത്വത്തിൽ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നൂറുകണക്കിന് കുട്ടികളാണ് റാലിയിൽ അണിനിരന്നത്. സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിഷാൻ ഷെറഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ റിനു നിസ് മാർട്ടിൻ അധ്യക്ഷത വഹിച്ചു.