ആയുർവേദ വാരാഘോഷത്തിന് ജില്ലയിൽ തുടക്കം.


കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിലുള്ള ആയുർവേദദിനം-വാരാഘോഷത്തിന് ജില്ലയിൽ തുടക്കം. കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:  സി. ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. സി.എം.ഒ. ഡോ. എസ്. ശ്രീലത അധ്യക്ഷയായി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം മേഖല പ്രസിഡന്റ് ഡോ. സീനിയ അനുരാഗ്, ഡി.പി.എം. ഡോ. പ്രതിഭ എന്നിവർ പ്രസംഗിച്ചു. ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്ന് തിരുനക്കര മൈതാനത്തേക്ക് റാലി നടന്നു. എം.ജി. സർവകലാശാലാ വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ഒരാഴ്ച ജില്ലയിലെ എല്ലാ ഡിസ്പെൻസറികളിലും ആശുപത്രികളിലും ബോധവൽക്കരണക്ലാസുകൾ, രോഗികളുടെ സംഗമം, സെമിനാറുകൾ, സ്‌കൂളുകളിൽ ചിത്രരചന, പ്രസംഗം, ഉപന്യാസ മത്സരങ്ങൾ എന്നിവ നടക്കും.