അക്ഷയ പദ്ധതി 21-ാം വാർഷികം ആഘോഷിച്ചു.


കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പൊതുജന സേവനകേന്ദ്രമായ അക്ഷയ പദ്ധതിയുടെ 21-ാം വാർഷികാഘോഷം റെഡ്‌ക്രോസ് സൊസൈറ്റി ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്ഷയ കേന്ദ്രങ്ങളുടെ വരവോടെ  ഭരണനിർവഹണം സുഗമമായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. യോഗത്തിൽ അക്ഷയ പദ്ധതിയുടെ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം സർക്കാർ ചീഫ്വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ജില്ലയിലെ അക്ഷയ സംരംഭകരുടെ വിവിധ കലാപരിപാടികളും കോട്ടയം കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന മെഗാഹിറ്റ് ഗാനമേളയും അരങ്ങേറി.