ഭരണങ്ങാനത്ത് സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി തോട് മുറിച്ചു കടക്കവേ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി, നാടിന് കണ്ണീർന


ഏറ്റുമാനൂർ: ഭരണങ്ങാനത്ത് സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി തോട് മുറിച്ചു കടക്കവേ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിൽ ഏറ്റുമാനൂരിലെ പേരൂർ കടവിൽ നിന്നമാണ് മൃതദേഹം കണ്ടെത്തിയത്. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകളും ഭരണങ്ങാനം എസ് എച്ച് ഹൈസ്ക്കൂള്‍ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയുമായ ഹെലൻ അലക്സിനെയാണ് ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് തോട്ടിൽ ഒഴുക്കിൽപ്പെട്ടു കാണാതായത്. ഇന്നലെ രാത്രി വെളിച്ചക്കുറവ് മൂലം അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച തിരച്ചിൽ കുറച്ചു മുൻപാണ് അവസാനിപ്പിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.