ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടി, കോട്ടയത്ത് കാർ യാത്രികരായ യുവതികൾ കെ എസ് ആർ ടി സി ബസ്സിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു.


കോട്ടയം: ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടി എന്നാരോപിച്ചു കോട്ടയത്ത് കാർ യാത്രികരായ യുവതികൾ കെ എസ് ആർ ടി സി ബസ്സിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു. കോട്ടയം കോടിമത നാലുവരിപ്പാതയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. കെ എസ് ആർ ടി സി ബസ്സ് കാറിനെ ഓവർടെക് ചെയ്യുന്നതിനിടെ കാറിന്റെ മിററിൽ തട്ടിയിരുന്നു. തുടർന്ന് കാർ നിർത്തിയ ശേഷം യുവതികൾ പുറത്തിറങ്ങി ലിവർ ഉപയോഗിച്ച് ബസ്സിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തത്. സംഭവത്തിന്‌ പിന്നാലെ ഇവർ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ആലപ്പുഴ രെജിസ്റ്ററേഷൻ നമ്പർ കാറിലാണ് എത്തിയതെന്നു കെ എസ് ആർ ടി സി ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ കാറിന്റെ ചിത്രമുൾപ്പടെ നൽകി ജീവനക്കാർ പോലീസിൽ പരാതി നൽകി.