എരുമേലിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ ഓട്ടോ ഡ്രൈവറെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി, യുവാവിനെ ഇടിച്ചത് ശബരിമല തീർഥാടകരുടെ വാഹനം, കണ്


എരുമേലി: എരുമേലിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ ഓട്ടോ ഡ്രൈവറെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി. ശബരിമല തീർഥാടകരുടെ വാഹനം ആണ് യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയത്. കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന മജീഷ്(43) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രഭാത നടത്തത്തിനിറങ്ങിയ മജീഷിനെ വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റു വഴിയരികിൽ കിടന്നിരുന്ന മജീഷിനെ ഇതുവഴിയെത്തിയ മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ വാഹനം പോലീസ് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് നിന്നും കണ്ടെത്തിയത്. സംഭവത്തിൽ എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.