സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്, പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരം.


കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ്സുകൾ പണിമുടക്ക് നടത്തും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ബസ്സിലെ ക്യാമറ, സീറ്റ് ബെൽറ്റ് എന്നിവ അധിക ബാധ്യത ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടിയാണ് സംയുകത സമര സമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തുന്നത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കുന്നതിനെതിരെയും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസ് നടത്തിയിരുന്ന ബസ്സുകൾ ഓർഡിനറിയാക്കി മാറ്റിയതിനെതിരെയുമാണ് സമരം. ഈ തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ഇടപെട്ടു പ്രശനങ്ങളിൽ ഉടൻ പരിഹാരം കണ്ടെത്തണമെന്നും ബസ്സ് ഉടമകൾ ആവശ്യപ്പെട്ടു.