പ്രവാസി കമ്മീഷൻ സിറ്റിംഗ്; 18 പരാതികൾക്ക് പരിഹാരം.


കോട്ടയം: സംസ്ഥാന പ്രവാസി കമ്മീഷൻ കളക്ട്രേറ്റിൽ സിറ്റിംഗ് നടത്തി. പ്രവാസി കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജന്റെ അധ്യക്ഷതയിൽ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 18 പരാതികൾ പരിഗണിച്ചു. വഴിത്തർക്കം, കുടികിടപ്പ് പ്രശ്‌നങ്ങൾ, വിസ തട്ടിപ്പ് തുടങ്ങിയ സംബന്ധിച്ചുള്ള ഇടുക്കി, കോട്ടയം ജില്ലകളിലെ പരാതികളാണ് പരിഗണിച്ചത്. സർക്കാരുമായി ബന്ധപ്പെട്ട കേസുകളിൽ എതിർകക്ഷികൾ എത്തത്തതിനാൽ വകുപ്പ് മേധാവികളെ അറിയിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. വിവിധ പ്രവാസി സംഘടന പ്രധിനിധികൾ പ്രവാസികളുടെ ആശങ്കകൾ അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിനായി സംഘടനകൾ പ്രവർത്തിക്കണമെന്ന് അധ്യക്ഷൻ നിർദേശിച്ചു. യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, പീറ്റർ മാത്യു, അഡ്വ. ഗഫൂർ പി. ലില്ലിസ്, എ. ഫാസിൽ എന്നിവർ പങ്കെടുത്തു.