പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

ഈരാറ്റുപേട്ട: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശിയായ ജെയിംസ് (22) ആണ് മുങ്ങി മരിച്ചത്. പൂഞ്ഞാർ പെരുന്നിലത്തുള്ള ചെക്ക് ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു യുവാവ്. വെള്ളത്തിൽ മുങ്ങുന്നതിനിടെ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങി പോവുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്ത് കരയ്‌ക്കെത്തിച്ചത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.