ന്യൂമോണിയ ബാധയെ തുടർന്ന് ഓസ്‌ട്രേലിയയിൽ ചികിത്സയിലായിരുന്ന മണിമല സ്വദേശിനി നിര്യാതയായി.


മണിമല: ന്യൂമോണിയ ബാധയെ തുടർന്ന് ഓസ്‌ട്രേലിയയിൽ ചികിത്സയിലായിരുന്ന മണിമല സ്വദേശിനി നിര്യാതയായി. മണിമല പൊന്തൻപുഴ തടത്തിൽ പറമ്പിൽ തോമസ് ജോൺ-സോണിയ ദമ്പതികളുടെ ഏക മകൾ ഇസബെല്ല (10)തോമസ് ആണ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാപിതാക്കൾ ഇരുവരും കാൻബറയിൽ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്. മാതാവ് സോണിയ മണർകാട് സ്വദേശിനിയാണ്. സംസ്കാരം പിന്നീട്.