വൈക്കത്ത് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ഓട്ടോയ്ക്ക് പിന്നിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ചു, നിയന്ത്രണംവിട്ട ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി, 5 പേർ


വൈക്കം: വൈക്കത്ത് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ഓട്ടോയ്ക്ക് പിന്നിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ചു 5 പേർക്ക് പരിക്ക്. അപകടത്തിൽ നിയന്ത്രണംവിട്ട ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി. ഇടയാഴം – കല്ലറ റോഡിൽ കൊടുതുരുത്ത് പാലത്തിനു സമീപം ആണ് അപകടം ഉണ്ടായത്. കടയുടെ ഉടമ ശശിധരൻ(73), ചേർത്തല പൊന്നാംവെളി നാഗംതറ വീട്ടിൽ രാധ(62), പാണാവള്ളി തൈപ്പറമ്പിൽ വിജയമ്മ(63), മകൻ ജ്യോതിഷ്(34), ഓട്ടോ ഡ്രൈവർ അജിമോൻ(38) എന്നിവർക്കാണു അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.