നിക്ഷേപകർക്കു 55 കോടിയോളം രൂപ കുടിശ്ശിക നൽകാനായിട്ടില്ല, കോട്ടയം കടനാട് സർവ്വീസ് സഹകരണബാങ്ക് ഭരണ സമിതി രാജിവച്ചു.


കോട്ടയം: നിക്ഷേപകർക്കു 55 കോടിയോളം രൂപ കുടിശ്ശിക നൽകാനായിട്ടില്ല, പ്രതിസന്ധിയിൽ കോട്ടയം കടനാട് സർവ്വീസ് സഹകരണബാങ്ക് ഭരണ സമിതി രാജിവച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ ഏഴു ഭരണ സമിതി അംഗങ്ങളാണ് രാജിവെച്ചത്. ബാങ്കിലെ നിക്ഷേപകരുടെ 55 കോടിയോളം രൂപ ഇതുവരെ നൽകാനായിട്ടില്ല. ക്രമരഹിത വായ്‌പകൾ നൽകിയെന്ന് ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. 15 വർഷമായി സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. 68 ദിവസത്തെ കാലാവധി ബാക്കി നിൽക്കെയാണ് ഭരണസമിതി അംഗങ്ങൾ രാജി വെച്ചിരിക്കുന്നത്.