മഴ വീണ്ടും ശക്തമാകുന്നു; കോട്ടയം ജില്ലയിൽ കൺട്രോൾ റൂം തുറന്നു, മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം.


കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും മഴ ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കുമെന്ന് ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു. 

ഫോൺ നമ്പറുകൾ:

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400

കോട്ടയം താലൂക്ക്: 0481 2568007

വൈക്കം താലൂക്ക്: 04829 231331

ചങ്ങനാശേരി താലൂക്ക്: 0481 2420037

കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331

മീനച്ചിൽ താലൂക്ക്: 0482 2212325