ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൃക്കൊടിത്താനം സ്വദേശിയായ ജിനോഷ് ജോർജ്ജ് (38)ആണ് മരിച്ചത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കുന്നുംപുറത്ത് പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. സ്വകാര്യ ബസ്സും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന തൃക്കൊടിത്താനം സ്വദേശിയായ ജിനോഷ് ജോർജ്ജ് (38), ജിനോഷിന്റെ ഭാര്യ സോണിയ (35), മക്കളായ ആൻ മേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ജിനോഷിനെ ആദ്യം ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ജിനോഷിന്റെ ഭാര്യ സോണിയ (35), മക്കളായ ആൻ മേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവർ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.