ചങ്ങനാശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ച ജിനോഷിന്റെ സംസ്കാരം വ്യാഴാഴ്ച.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ച ജിനോഷിന്റെ(38) സംസ്കാരം വ്യാഴാഴ്ച. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കുന്നുംപുറത്ത് പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനോഷിനെ ആദ്യം ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ജിനോഷിന്റെ ഭാര്യ സോണിയ (35), മക്കളായ ആൻ മേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായാണ്. സ്വകാര്യ ബസ്സും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.