കൽപ്പറ്റയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയിനർ ലോറിയും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സ്.


കൽപ്പറ്റ: കൽപ്പറ്റയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയിനർ ലോറിയും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. കൽപ്പറ്റ കൈനാട്ടിയിൽ രാവിലെ 7 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്കും കോട്ടയം സ്വദേശികളായ കെ എസ് ആർ ടി സി ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റിട്ടുണ്ട്. ബസ്സിലെ യാത്രക്കാരായ 7 പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടവയലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്.