ബസേലിയസ് കോളേജിന് ‘വി ബസേലിയൻ’ സമര്‍പ്പിച്ച ഗുരുദക്ഷിണ, ഡിജിറ്റൽ എജ്യുക്കേഷനൽ തിയറ്റർ!


കോട്ടയം: കോട്ടയം ബസേലിയസ് കോളേജിന് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ  ‘വി ബസേലിയൻ’ ഗുരുദക്ഷിണയായി സമര്‍പ്പിച്ചത് ഡിജിറ്റൽ എജ്യുക്കേഷനൽ തിയറ്റർ. കോളേജിനകത്തു നിർമ്മിച്ചിരിക്കുന്ന തിയറ്ററിന്റെ കൂദാശ ബുധനാഴ്ച രാവിലെ 9 മണിക്ക് മലങ്കര സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ നിർവ്വഹിച്ചു. കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ വി ബസേലിയൻ 25 ലക്ഷം രൂപ മുടക്കി തിയറ്റർ നിർമ്മിച്ച് നൽകിയിരിക്കുന്നത്. ചടങ്ങിൽ പൂര്‍വ്വവിദ്യാര്‍ത്ഥിയായ മോന്‍സ് ജോസഫ് എം. എല്‍. എ., ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തിയറ്ററിന്റെ ഉത്‌ഘാടനം അടുത്ത മാസം 2 നു സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും.