കോട്ടയം കടുത്തുരുത്തിയിൽ കാൽവഴുതി കുളത്തിൽ വീണ് പത്താം ക്ലാസ്സുകാരൻ മുങ്ങി മരിച്ചു.


കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ കാൽവഴുതി കുളത്തിൽ വീണ് പത്താം ക്ലാസ്സുകാരൻ മുങ്ങി മരിച്ചു.  കടുത്തുരുത്തി മാൻവെട്ടം മേമ്മുറി കണ്ണാരത്തിൽ ജോണിയുടെ മകൻ ആൽഫ്രഡ് ജോസഫ് ജോൺ(15) ആണ് മരിച്ചത്. കല്ലറ സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തിൽ എത്തിയ ആൽഫ്രഡ് കൂട്ടുകാർ കുളിക്കുന്നത് നോക്കി നിൽക്കുന്നതിനിടെ കരയിൽ നിന്നും കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ കൂട്ടുകാർ ചേർന്ന് ആൽഫ്രെഡിനെ കരയിലേക്ക് എത്തിക്കുകയും തുടർന്ന് ആദ്യം സെന്റ് ജോർജ്ജ് ആശുപത്രിയിലും പിന്നീട് മുട്ടുച്ചിറ എച്ച്.ജി.എം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.