കോട്ടയം മണർകാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


കോട്ടയം: കോട്ടയം മണർകാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവഞ്ചൂർ സ്വദേശിയായ ജെബിൻ (27) ആണ് ഇന്നലെ രാത്രി പത്തരയോടെ മണർകാട് നാലുമണിക്കാറ്റ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്ന ലോറിയിൽ എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി ഇടിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ മണർകാട്ടെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.