വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ആയ്യൂർവേദ ഔഷധ കൂട്ട് വിതരണം ചെയ്തു.


വെച്ചൂർ: രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് കർക്കിടകമാസത്തിൽ  ഉപയോഗിക്കുന്ന കഞ്ഞി തയ്യാറാക്കുന്നതിനുള്ള പ്രത്യേക ആയ്യൂർ വ്വേദ ഔഷധക്കൂട്ട് വിതരണം ചെയ്തു. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലുമായി 350 കുടുംബങ്ങൾക്കാണ് ഔഷധ കൂട്ട് വിതരണം ചെയ്തത്. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആയ്യൂർവേദ ആശുപത്രി അങ്കണത്തിൽ പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ വിതരണ ഉൽഘാടനം നിർവ്വഹിച്ചു. സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ പി.കെ. മണിലാൽ, അംഗങ്ങളായ ശാന്തിനി, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ബിന്ദു രാജ്, ഗീതാ സോമൻ, ഡോക്ടർ നിലീന സമിതി അംഗങ്ങളായ വക്കച്ചൻ മണ്ണത്താലി, ശിവൻ കുട്ടി നായർ, പ്രസാദ്, അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.