കോട്ടയം വൈക്കത്ത് ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ യാത്രക്കാരൻ പുഴയിൽ വീണു.


കോട്ടയം: കോട്ടയം വൈക്കത്ത് ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ യാത്രക്കാരൻ പുഴയിൽ വീണു. വൈക്കം വെള്ളൂർ പിറവം റോഡ് റെയിൽ പാലത്തിൽ ഒന്നാം ട്രാക്കിൽ നിന്ന് ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത്. ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ യാത്രക്കാരൻ മൂവാറ്റുപുഴയാറിലേക്ക് വീഴുകയായിരുന്നു. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ പുഴയിലേക്ക് വീണത്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും സ്കൂബ ടീമും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. യാത്രക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.