പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർഥിയാകാൻ ജെയ്ക് സി. തോമസിന് സാധ്യതയേറി, സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ജെയ്ക് സി. തോമസിന് സാധ്യതയേറി. മുൻ വർഷങ്ങളിലും അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ജെയ്ക് സി. തോമസ് മത്സരിച്ചിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ മത്സര രംഗത്തുള്ളപ്പോൾ ജെയികിന് പകരം മറ്റൊരാളെ തേടേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേര് ജെയിക് സി തോമസ്സിന്റെതാണ് എന്നാണു ലഭ്യമാകുന്ന വിവരം. എൽ ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഓഗസ്റ്റ് പന്ത്രണ്ടിന് കോട്ടയത്ത് പ്രഖ്യാപിക്കുമെന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നെങ്കിലും ഇന്നുതന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി കൂടുതൽ ശക്തമായ പ്രചാരണ പരിപാടികളിലേക്ക് കടക്കാനാണ് എൽ ഡി എഫ് ആലോചിക്കുന്നത്.