അമേരിക്കയിലെ അലബാമ യൂണിവേഴ്സിറ്റിയിൽ അഞ്ചു വർഷത്തെ ഗവേഷണത്തിന് 1.75 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ച പാർവതിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി.


കോട്ടയം: അമേരിക്കയിലെ അലബാമ യൂണിവേഴ്സിറ്റിയിൽ അഞ്ചു വർഷത്തെ ഗവേഷണത്തിന് 1.75 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ച പാർവതിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി. അമേരിക്കയിലെ അലബാമ യൂണിവേഴ്സിറ്റിയിൽ ആൻ്റി ക്യാൻസർ ഡ്രഗ്സ് എന്ന വിഷയത്തിൽ ഗവേഷണത്തിനായി അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നൽകിയ 1.75 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ച പാർവതിയെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. മദ്രാസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ബി.എസ്. സി കെമിസ്ട്രി കഴിഞ്ഞ പാർവതി ആൻ്റി ക്യാൻസർ ഡ്രഗ്സ് എന്ന വിഷയത്തിലാണ് ഗവേഷണം ചെയ്യുന്നത്.  അയ്മനം പരിപ്പ് മുട്ടേൽപീടികയിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ എം.ജെ. ബാബുവിന്റേയും എസ്എൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡി. അനിലാകുമാരിയുടെയും മകളാണ് പാർവതി ബാബു. ഗവേഷണ രംഗത്തും ഉന്നത വിദ്യാഭ്യാസരംഗത്തും തിളക്കമാർന്ന നേട്ടങ്ങൾ ഇനിയും പാർവതിയെ തേടിയെത്തട്ടെയെന്ന് മന്ത്രി ആശംസിച്ചു. അശ്വതിയാണ് പാർവതിയുടെ സഹോദരി.