മണിമലയിൽ ഗൃഹപ്രവേശന ചടങ്ങിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.


മണിമല: മണിമലയിൽ ഗൃഹപ്രവേശന ചടങ്ങിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. മണിമല കൊല്ലംപറമ്പിൽ കെ സി വർഗീസ്(സിബി-55) ആണ് മരിച്ചത്. ശനിയാഴ്ച ഗൃഹപ്രവേശന ചടങ്ങുകൾക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. വള്ളംചിറയിൽ താമസിച്ചിരുന്ന സിബി മണിമലയിൽ നിർമ്മിച്ച പുതിയ ഭവനത്തിന്റെ ഗൃഹപ്രവേശനമായിരുന്നു. കുഴഞ്ഞു വീണയുടനെ മണിമലയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിൽ നടക്കും. ട്രീസയാണ് ഭാര്യ. എലിസബത്ത്, തെരേസ,മരിയ, അൽഫോൻസാ എന്നിവർ മക്കളാണ്.