വീടുകൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു ലിജിൻ ലാൽ.

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വീടുകൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു എൻ ഡി എ സ്ഥാനാർഥി ലിജിൻ ലാൽ. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവർ കഴിഞ്ഞ ദിവസം ലിജിൻ ലാലിനൊപ്പം വീടുകൾ കയറിയുള്ള പ്രചാരണത്തിനുണ്ടായിരുന്നു. പ്രചാരണത്തിനൊപ്പം മേഖലയിലെ മുതിർന്ന നേതാക്കളെ കണ്ടു അനുഗ്രം വാങ്ങിയാണ് ലിജിൻ ലാലിന്റെ പ്രവർത്തനം. ക്നാനായ സിറിയൻ ആർച്ച് ബിഷപ്പ് മോർ സേവേറിയസ് കുര്യാക്കോസ് വലിയ മെത്രാപ്പോലീത്തയെ ലിജിൻ ലാൽ സന്ദർശിച്ചു.