കോട്ടയം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 8.25 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒൻപതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയർത്തും. തുടർന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകും. 27 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുക്കുക. പോലീസ്- 3, ഫോറസ്റ്റ്-1, എക്‌സൈസ്-1, എൻ.സി.സി. - 7, സ്റ്റുഡന്റ് പോലീസ് കേഡറ്റ്-7, റെഡ്‌ക്രോസ്-2, സ്‌കൗട്ട്‌സ്-2, ഗൈഡ്‌സ്- 2, ബാൻഡ് സെറ്റ് -2 എന്നീ പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക. കുറവിലങ്ങാട് സ്‌റ്റേഷൻ ഹൗസ് ഓഫീസറായ ടി. ശ്രീജിത്താണ് പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്ലാറ്റൂണുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കലാപരിപാടികളും അരങ്ങേറും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ പങ്കെടുക്കും. പ്ലാറ്റൂൺ കമാൻഡർമാർ: എൻ. അനിൽ കുമാർ, എം.പി. സാഗർ ( പോലീസ്), ശരണ്യ.എസ്.ദേവൻ (വനിതാ പോലീസ്) നിതിൻ തോമസ് ( എക്‌സൈസ്), കെ. സുനിൽ (ഫോറസ്റ്റ്), ആർ. പാർവതി (എൻ.സി.സി സിനീയർ പെൺകുട്ടികൾ), കൃഷ്ണദത്ത് പി. നായർ( സിനീയർ ആൺകുട്ടികൾ), നന്ദന എ.ജെ ( സിനീയർ പെൺകുട്ടികൾ), ഏബ്രഹാം ചാക്കോ, അൻസു പ്രസാദ്, അമിറോൺ ബി. ജോർജ്, എം.എ. അസിയമോൾ, എസ്. മേഘ. കുമാർ, ഇ. കവിഭാരതി, ഇന്ദുജ ജെ. നായർ (എസ്.പി.സി കേഡറ്റ്‌സ്), ആൽബിൻ സുരേഷ്, കെ. അഖിനവി, മരിയ ജോസ്, കെ.എം. വിവേകാനന്ദ്,(എൻ.സി.സി ജൂനിയർ), സിയ എം. അജിത്, അനക് അജീഷ് (ജൂനിയർ റെഡ്‌ക്രോസ് ), സീവൻ പി. റോഷൻ, ജിതൻ കൃഷ്ണ സി അനു(സ്‌കൗട്ട്), ഹെലൻ കെ. സോണി, എസ്. സുഹാന (ഗൈഡ്‌സ്), സബ് ഇൻസ്‌പെക്ടർ കെ.ഐ. അബ്ദുൾ ലത്തീഫ്, വൈഗ എസ്. നായർ, കെ.എ. അഭിരാമി (ബാൻഡ്് പ്ലാറ്റൂൺ)