പുതുപ്പള്ളി: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന എന്ന് ഡോ. തോമസ് ഐസക്ക് പറഞ്ഞു. ഇന്ന് 1600 രൂപ വീതം ക്ഷേമ പെൻഷനുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷൻ. 1000 രൂപ പെൻഷൻ പിണറായി സർക്കാർ വർദ്ധിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ കാലത്തോ, വെറും 100 രൂപയാണ് വർദ്ധന എന്നും അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത് എന്നും തോമസ് ഐസക്ക് പറഞ്ഞു. ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമ പെൻഷൻകാർക്ക് ലഭിക്കുന്ന 1600 രൂപയിൽ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകിയിട്ടുള്ളവയാണ് എന്നും പുതുപ്പള്ളിയിലെ വയോജനങ്ങൾ തീരുമാനിക്കട്ടെ ഏതു ഭരണമാണ് വയോജനങ്ങളോട് കൂടുതൽ നീതിപുലർത്തിയിട്ടുള്ളത് എന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു.