സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ വ്യവസായത്തെ പ്രതിസന്ധിയിൽ ആക്കുന്നു: ചാണ്ടി ഉമ്മൻ.


കോട്ടയം: സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ വ്യവസായത്തെ പ്രതിസന്ധിയിൽ ആക്കുന്നതായി യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. അയർകുന്നം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ കല്ലിട്ടുനടയിൽ പ്രവർത്തിക്കുന്ന ശർക്കര ഫാക്ടറി സന്ദർശിച്ച ശേഷം തൊഴിലാളികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പിന്റെ ലഭ്യത കുറവും വില തകർച്ചക്കുമൊപ്പം സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളും വ്യവസായത്തെ പ്രതിസന്ധിയിൽ ആക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു.