അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകള്‍ക്ക് ആ വൈകാരികത ഉണ്ടാവും. എന്നാല്‍ അതിനോടൊപ്പം തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായാണ് കാണുന്നത്, ജയിക്


പുതുപ്പള്ളി: അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകള്‍ക്ക് ആ വൈകാരികത ഉണ്ടാവും. എന്നാല്‍ അതിനോടൊപ്പം തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായാണ് കാണുന്നത് എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി തന്നിൽ ഭരമേല്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്, ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും എല്ലാം ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.